കോട്ടയം മൂലവട്ടം മുപ്പായിപ്പാടത്ത് അരളി ഇല ജ്യൂസ് കഴിച്ച് മരിച്ച  ഗൃഹനാഥൻ്റെ സംസ്കാരം ഇന്ന്  

കോട്ടയം : മൂലവട്ടം മുപ്പായിപ്പാടത്ത് അബദ്ധത്തിൽ അരളി ഇല ജ്യൂസ് കഴിച്ച് മരിച്ച ഗൃഹനാഥൻ്റെ സംസ്കാരം ഇന്ന് നടക്കും.  മൂലവട്ടം കുറ്റിക്കാട് മുപ്പായിപ്പാടം വെടുകയിൽ വിദ്യാധരൻ (63) ആണ് മരിച്ചത്. ഇന്ന് ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഇദ്ദേഹത്തിൻ്റെ സംസ്കാരം വ്യാഴാഴ്ച പകൽ ആയിരുന്നു സംഭവം. ഔഷധം ആണെന്ന് കരുതി അദ്ദേഹം അബദ്ധത്തിൽ അരളി ചെടിയുടെ ഇല ജ്യൂസ് അടിച്ച് കുടിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ജ്യൂസ് കുടിച്ചത് സംബന്ധിച്ച് ബന്ധുകളോട് പറഞ്ഞതിനെ തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് കഴിച്ചത് അരളി ആണ് എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ , കഴിച്ചത് അളിയാണ് എന്ന് അറിയിച്ചതോടെ അടിയന്തര ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ എത്തിച്ച് വയർ അടക്കം ക്ലീൻ ചെയ്തെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഗീതമ്മ (ഉഷ ) പാറമ്പുഴ മുള്ളൻ കുഴിയിൽ കുടുംബാംഗം. മക്കൾ : അർജുൻ , ആര്യ. സഹോദരങ്ങൾ മുരളീധരൻ, തുളസീധരൻ , വിജയലക്ഷ്മി.

Advertisements

Hot Topics

Related Articles