കോട്ടയം ദന്തൽകോളേജിൽ സങ്കീർണ്ണമായ ഇംപ്ലാൻ്റ് ശസ്ത്രക്രീയ വിജയകരം: നേട്ടങ്ങൾ ബാക്കിയാക്കി ഡോ എസ് മോഹൻ പടിയിറങ്ങുന്നു

കോട്ടയം: കോട്ടയം ദന്തൽകോളേജിൽ ചരിത്രത്തിലാദ്യമായി സൈഗോമാറ്റിക്, റ്റെറിഗോ യിഡ് ഇംപ്ലാന്റുകൾ സ്ഥാപിക്കുന്ന ശസ്ത്രക്രീയ വിജയകരമായി പൂർത്തികരിച്ച് ച രിത്രനേട്ടം കൈവരിച്ചത് ഓറൽ ആൻ്റ് മാക്‌സിലോഫേഷ്യൽ വിഭാഗമാണ്. മേൽതാടി യെല്ലിൽ കൃത്രിമ പല്ലുകൾ വച്ചുപിടിപ്പിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ എ ല്ലുകൾ ബലക്ഷയമുള്ളപ്പോൾ ഇതു സാധ്യമല്ല. ഇതിനുള്ള നൂതനപ്രതിവിധിയാണ് സങ്കീ ർണ്ണമായ ഈ ഇംപ്ലാന്റ് ശസ്ത്രക്രിയ.

Advertisements

മേൽതാടിയെല്ലിന് മുകളിലുള്ള കവിൾ എല്ല് (സൈഗോമ) പിന്നിലുള്ള റ്റെറിഗോ യിഡ് എന്നീ എല്ലുകളുടെ ദൃഢത ലഭിക്കുമാറ് ഇവയിൽ നീളമുള്ള ഇംപ്ലാന്റുകൾ സ്ഥാപിക്കുകയും അവയെ മേൽതാടിയിൽ എത്തിക്കുകയും ചെയ്യുന്നതാണ് ഈ ശസ്ത്രക്രീയ. സാങ്കേതിക മികവിനോടൊപ്പം സമീപമുള്ള രക്തധമനികൾക്കും നേത്ര അവയവങ്ങൾക്കും കേടുപറ്റാതെവേണം ഇവ സ്ഥാപിക്കുവാൻ. ഇത്തരത്തിലുള്ള ഈ ശസ്ത്രക്രീയ ലോക്കൽ അനസ്തേഷ്യ ആ ഭാഗം മാത്രം മരവിപ്പിക്കുന്ന രീതിയിലാണ് മാക്സ‌ിലോഫേഷ്യൽ വിഭാഗം നിർവ്വഹിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ചരിത്ര നേട്ടം കൈവരിച്ചുകൊണ്ടാണ് ഡോ എസ് മോഹൻ മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. 1996 സർവ്വിൽ പ്രവേശിച്ച അദ്ദേഹം 2012 മുതൽ കോട്ടയം ദന്തൽ കോളേജിൽ മാക്‌സിലോഫേഷ്യൽ സർജറി മേധാവിയായി തുടരുക യായിരുന്നു. ഒരുദശകം നീണ്ട ഈ കാലയളവ് ഈ വിഭാഗത്തിൻ്റെ നേട്ടങ്ങളുടെ ഒരു നീണ്ടനിര തന്നെ സമ്മാനിക്കപ്പെട്ടതാണ്.

സംസ്ഥാന സർക്കാർ മെഡിക്കൽ കോളജിൽ ചരിത്രത്തിലാദ്യമായി റ്റി എം ജെ (ജോയിന്റ്) ആർത്രോസ്കോപിക് സർജറി വിജയകരമായി പൂർത്തികരിച്ചു. ഇന്നും ഈ ചികിത്സാരിതിയുള്ള ഏക സർക്കാർ മെഡിക്കൽ കോളജ് ആണ് ഇത്. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി സന്ധി മാറ്റി വയ്ക്കൽ റ്റി എം ജോയിന്റ്റ് റിപ്ലേയ്‌സ്മെന്റ്റ് ഇവിടെ വിജയകരമായി നിർവ്വഹിക്കപ്പെട്ടു. മുഖ വൈരൂപ്യങ്ങൾ നിവാരണം ചെയ്യുന്ന ഓർത്തോഗ്നാത്ക് സർജറികൾ, പതിവായി ചെയ്യുകയും ഈ ശസ്ത്രക്രീയകൾ ആയിരത്തിലധികം നിർവ്വഹിക്കപ്പെടുകയും ചെയ്ത‌ സ്ഥാപനമായി ദന്തൽകോളജ് മാറുകയും ചെയ്‌തു. ഒരു വർഷം മുമ്പ് കോർട്ടിക്കോബേസൽ ഇംപ്ലാന്റ് ക്ലിനിക്ക് ആരംഭിക്കുകയും നൂറിലധികം ഇംപ്ലാൻ്റുകൾ ഈ ക്ലിനിക്കിലൂടെ നടത്തു കയും ചെയ്തു. കഴിഞ്ഞ ആഴ്‌ച ഈ ക്ലിനിക്കിലാണ് മേൽപ്പറഞ്ഞ സങ്കീർണ്ണമായ ഈ ഇംപ്ലാന്റ് ശസ്ത്രക്രീയ നടന്നത്. ഒഎംഎഫ്‌എസിൻ്റെ ഈ ചരിത്ര നേട്ടങ്ങൾക്ക് തന്റെ വിഭാഗത്തിലെ എല്ലാ ഡോക്‌ടർമാരുടേയും സഹായ സഹകരണമാണ് കാരണമെന്ന് ഡോ മോഹൻ പറയുന്നു. മെഡിക്കൽ കോളജിൽ അനസ്തേഷ്യ വിഭാഗത്തിന്റെ നിർ ലോഭ സഹായമാണ് ഈ ശസ്ത്രക്രീയകളുടെ വിജയത്തിന് കാരണമെന്നും കോളേജിലെ തന്നെ പ്രിൻസിപ്പാൾ, സൂപ്രണ്ട് പ്രത്യേകിച്ച് ചില വിഭാഗങ്ങൾ സർജിക്കൽ ഓങ്കോളജി, പ്ലാസ്റ്റിക് സർജറി ന്യൂറോ സർജറി എന്നിവയുടെ സഹകരണവും ഒഎംഎഫ്എസിന്റെ ഈ അഭൂതപൂർവ്വമായ വളർച്ചയ്ക്ക് കാരണമെന്നും ഉണ്ടെന്നും ഡോ മോഹൻ കൃതജ്ഞതയോടെ ഓർക്കുന്നുവെന്നും നിറഞ്ഞ യോടെയാണ് വിരമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles