കോട്ടയം പാമ്പാടി മോഷണശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അന്യസംസ്ഥാന സ്വദേശി  പോലീസിന്റെ പിടിയിൽ : പിടിയിലായത് ബീഹാർ സ്വദേശി 

പാമ്പാടി : മോഷണശ്രമക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന അന്യസംസ്ഥാന സ്വദേശിയെ  പോലീസ്  അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ അമരേഷ് കുമാർ സിംഗ് (24) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2018 ൽ പാമ്പാടി വട്ടമലപ്പടി ഭാഗത്തുള്ള SBI ബാങ്കില്‍ ജനല്‍ തകര്‍ത്ത്   മോഷണശ്രമം  നടത്തുകയും തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. പിന്നീട്  കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ  ഒളിവിൽ പോവുകയും ചെയ്തു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നല്‍കിയതിന്റെ  അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ കോയമ്പത്തൂരിൽ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.ഐ ബിജു എബ്രഹാം, സി.പി.ഓ മാരായ സുമിഷ് മാക്മില്ലൻ, ശ്രീജിത്ത് രാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.