കോട്ടയം : കോഴിക്കോട് ബേപ്പൂർ തുറമുഖത്തു ബോട്ടിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു. ലക്ഷദീപ് സ്വദേശി റസീക് (36) ആണ് മരണപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുകയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ലക്ഷദീപ് സ്വദേശിയുടെ ബോട്ട് കത്തി ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടുപേരാണ് ചികിത്സയിൽ ഇരുന്നത്. ഇതിൽ ഒരാളാണ് മരണപ്പെട്ടത്. മുതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം കോട്ടയം താഴത്തങ്ങാടിയിൽ നടക്കും.
Advertisements