കുമരകം :
സാമൂഹ്യവിപത്തായി ലഹരിക്കെതിരെ കാമ്പയിനുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ്.കാമ്പയിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് വാർഷികം തീരുമാനിച്ചു. കുമരകം കലാഭവൻ ഹാളിൽ ചേർന്ന പരിഷത്ത് യൂണിറ്റ് വാർഷികം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി
ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു.മേഖലാ കമ്മിറ്റി അംഗം മധു ഡി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അനീഷ് പി ടി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ പരിഷത്ത്
ജില്ലാ കമ്മിറ്റി അംഗം
മഹേഷ് ബാബു
മേഖലാ സെക്രട്ടറി
എസ് ഡി പ്രേംജി
മേഘലാ ജോസഫ്
പി. ഐ ഏബ്രഹാം
ജ്യോതിലാൽ ഇ എം
സുനിൽകുമാർ കെ കെ എന്നിവർ സംസാരിച്ചു.യൂണിറ്റ് ഭാരവാഹികളായി സുനിൽകുമാർ കെ കെ ( പ്രസിഡണ്ട്)
ദിവ്യാ ചാർലിൻ (വൈസ് പ്രസിഡണ്ട് )
അനീഷ് പി ടി ( സെക്രട്ടറി)
സൂരജ് സജീവ് ( ജോ: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
