ഇടനിലക്കാരുടെ ചൂഷണവും വിപണി ഇല്ലായ്മയും : റമ്പൂട്ടാൻ കർഷകർ പ്രതിസന്ധിയിൽ

കോട്ടയം : വിപണിയിലെ ഉയർന്ന വിലയിൽ ആകൃഷ്ടരായി വലിയ തുക മുടക്കി റമ്പൂട്ടാൻ കൃഷിയീൽ ഇറങ്ങിയ കർഷകർ ഇടനിലക്കാരുടെ ചൂഷണവും നേരിട്ട് വിൽപ്പന നടത്താൻ വിപണിയും ഇല്ലാത്തതുമൂലം വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഹോട്ടികോപ്പ് വഴി കർഷകരുടെ ഉത്പ്പന്നം ന്യായവിലക്കു സ൦ഭരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. കഴിഞ്ഞവർഷം വരെ ഒരു കിലോ റബൂട്ടാൻ പഴത്തിന് നൂറു രൂപയ്ക്ക് മുകളിൽ വില ലഭിച്ചിരുന്നതാണ്. എന്നാൽ ഈ വർഷം അൻപതു രൂപയ്ക്ക് പോലും പഴം എടുക്കാനാളില്ലാത്ത അവസ്ഥയാണ്. പറമ്പിൽവന്ന് കച്ചവടക്കാരനും കർഷകനും തമ്മിൽ മരം അടിസ്ഥാനമാക്കിയാണ് കച്ചവടം നടത്തുന്നത്. കച്ചവടക്കാർ തമ്മിലുള്ള മൽസരം മൂലം ഉയർന്ന വില കർഷകർക്ക് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം അപ്രതീക്ഷിതമായി ആപ്പിൾ വിപണി സജീവമായയും അമേരിക്കൻ കയറ്റുമതി തടസപ്പെട്ടതോടെ മാമ്പഴങ്ങൾ കൂടുതൽ വിപണിയിലേക്ക് എത്തിയ യും വിലക്കുറവിന് കാരണമായി. കരാർ ഉറപ്പിച്ചു വലയിട്ടുപോയ കച്ചവടക്കാർ പഴം ശേഖരിക്കാൻ എത്തുന്നതുമില്ല. വിളവെടുത്ത് വെട്ടി നിർത്തിയാൽ മാത്രമേ അടുത്തവർഷം കൃത്യമായ ഫലം ലഭിക്കുക ഉള്ളു. മഹാരാഷ്ട്ര കർണാടക ഡൽഹി തുടങ്ങി സ൦സ്ഥാനങ്ങളിൽ ഇപ്പോഴും റബൂട്ടാൻ പഴത്തിന് ഡിമാൻഡ് ഉണ്ട്. കോട്ടയം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഒരു സ്വകാര്യ നേയ്സറിയാണ് കേരളത്തിലെ എബാടും ഈ കൃഷിക്ക് വലിയ പ്രചാരണം കൊടുത്തത്. അവരുടെ ലക്ഷക്കണക്കിനു തൈകളാണ് വലിയ വിലകൊടുത്ത് കർഷകർ വാങ്ങി നട്ടത്. ഈ കർഷകരാണ് വിപണികിട്ടാതെ ബുദ്ധിമുട്ടുന്നത്.

Advertisements

Hot Topics

Related Articles