കോട്ടയം ജില്ലാ ആശുപത്രിയ്ക്ക് സമീപം വീട്ടമ്മ ബൈക്ക് ഇടിച്ചു മരിച്ച സംഭവം: ബൈക്ക് ഓടിച്ച പ്രതി പിടിയിൽ; പിടിയിലായത് പൊൻകുന്നം സ്വദേശി

കോട്ടയം : ജില്ലാ ആശുപത്രിക്ക് സമീപം വീട്ടമ്മ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച് യുവാവ് പിടിയിൽ. പൊൻകുന്നം ചിറക്കടവ് ഇടശേരിൽ അനീഷിനെയാണ് കോട്ടയം വെസ്റ്റ് എസ് ഐ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുടം നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനക്കൊടുവിലാണ് പ്രതി പിടിയിലായത്. 

Advertisements

കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ മുണ്ടക്കയം ഇളങ്കാട് കൊച്ചുപറമ്പിൽ സുജാത വിജയൻ (57 ) ആണ് മരിച്ചത്. ഇവർക്കൊപ്പം റോഡ് മുറിച്ചു കടന്ന സാലി മോഹൻ (53) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. 

ജില്ലാ ആശുപത്രിക്ക് മുന്നിൽ കെ.കെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ വേഗത്തിലെത്തിയ ഇരുചക്രവാഹനം ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവർക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചിരുന്നു.

അപകടത്തെ തുടർന്ന് സ്ത്രീകൾ റോഡിൽ വീണു കിടന്നതോടെ അനീഷ് ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ സ്ഥലത്ത് തമ്പടിച്ചെങ്കിലും അനീഷിന്റെ ബൈക്കിന്റെ നമ്പർ നോട്ട് ചെയ്യാനോ ഇയാളെ പിടികൂടാനോ തയ്യാറായില്ല. തുടർന്ന് കോട്ടയം ഗസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ ആർ പ്രശാന്ത് കുമാറിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.