ഒരുങ്ങുന്നത് 50 ലക്ഷത്തിന്റെ പുതിയ പദ്ധതി; കോഴിക്കോട്ടുകാർക്ക് കൂടുതല്‍ ഫിറ്റ്നസ് സെന്ററുകളൊരുക്കാൻ കോർപ്പറേഷൻ

കോഴിക്കോട്: ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ കൂടുതല്‍ ഫിറ്റ്നസ് സെന്ററുകളൊരുക്കാൻ കോർപ്പറേഷൻ. പാർക്കുകള്‍, ഹാളുകള്‍ വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ 25 ഫിറ്റ്നസ് സെന്ററുകള്‍ ഒരുങ്ങുന്നത്. ഇതില്‍ പത്തെണ്ണം സ്കൂളുകളിലായിരിക്കും. വിദ്യാഭ്യാസ- കായിക സ്ഥിരംസമിതിയുടെ മേല്‍നോട്ടത്തില്‍ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisements

പാർക്കുകളില്‍ പ്രഭാത സവാരിയ്ക്ക് എത്തുന്നവർക്കും കുട്ടികള്‍ക്കും ഹാളുകളില്‍ പരിപാടികള്‍ക്കായി എത്തുന്നവർക്കും രാവിലെയും വെെകിട്ടും സൗജന്യമായി വ്യായാമം ചെയ്യാൻ സെന്ററുകളിലൂടെ സൗകര്യമൊരുങ്ങും.
വിദഗ്ദ്ധ പരിശീലകരുടെ സഹായം ലഭിക്കും. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി ജീവിതശൈലീ രോഗങ്ങള്‍ ചെറുക്കാനാണ് പദ്ധതിയിലൂടെ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. മാനാഞ്ചിറ, ബീച്ച്‌ എന്നിവിടങ്ങളിലെ ഓപ്പണ്‍ ജിമ്മിന് പുറമേയാണ് പദ്ധതി.

Hot Topics

Related Articles