കോഴഞ്ചേരി: പുല്ലാട് കുറിയന്നൂർ പി ആർ ഡി മിനി നിധി തട്ടിപ്പ് കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഏറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നാണ് കോയിപ്രം പോലീസ് ഇവരെ പിടികൂടിയത്. ഉടമ ഡി അനിൽ കുമാർ, ഭാര്യ ദീപാ ദിവാകരൻ, മകൻ അനന്ത വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയതിനുശേഷം കോടതിയിൽ ഹാജരാക്കും.
പ്രതികൾ ഇപ്പോൾ കോയിപ്രം പോലീസ് കസ്റ്റഡിയിൽ ആണ്. സ്ഥാപനത്തിന്റെ ഉടമയായ ഡി അനിൽ കുമാറും കുടുബവും ചേർന്ന് നടത്തിയത് 300 കോടിയുടെ തട്ടിപ്പാണ്. മാനേജർ ഡേവിഡ് ജോർജ്ജിനും ഈ തട്ടിപ്പിൽ പങ്കുണ്ടെന്ന് നിക്ഷേപകർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് മടിക്കുകയാണെന്ന് ആരോപണമുണ്ടായിരുന്നു. കോയിപ്രം സി ഐ സജേഷ് കുമാർ, എസ് ഐ അനൂപ്, എഎസ്ഐ വിനോദ് കുമാർ, ജോബിൻ ജോർജ്ജ്, വനിതാ പോലീസ് ഷെബി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.