തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. കെസി വേണുഗോപാലും താരിഖ് അന്‍വറുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തി. ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തിരിക്കുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറങ്ങുക.
വി എസ് ശിവകുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, ജ്യോതി കുമാര്‍ ചാമക്കാല വി ടി ബല്‍റാം, അടക്കമുള്ളവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഗ്രൂപ്പിന് അതീതമായ ഒരാളെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. അഞ്ച് കൊല്ലം ഭാരവാഹിയായിരുന്നുവരെ ഒഴിവാക്കുമെന്ന മാനദണ്ഡമുള്ളതിനാല്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കാനും സാധ്യത ഉണ്ട്. കേരളത്തില്‍ തീരുമാനിച്ച മാനദണ്ഡങ്ങള്‍ ഏകപക്ഷീയമായി മാറ്റിയാല്‍ പ്രതിഷേധിക്കുമെന്നാണ് ഗ്രൂപ്പുകളുടെ മുന്നറിയിപ്പ്.