പത്തനംതിട്ട : കേരള ബാങ്ക് രൂപീകരണത്തിലൂടെ പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സ്വീകരിച്ചിരിക്കുന്നതെന്നും, ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടി പുന:സ്ഥാപിക്കണമെന്നും, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കോഴഞ്ചേരി – കോന്നി താലൂക്ക് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ബാങ്കിന് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോന്നി താലൂക്ക് പ്രസിഡന്റ് രാജൻ എബ്രഹാം അധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. ജോൺസൻ വിളവിനാൽ മുഖ്യ പ്രഭാഷണം നടത്തി.കെ സി ഇ എഫ് ജില്ലാ പ്രസിഡന്റ് അക്കിനാട് രാജീവ്,പത്തനംതിട്ട ടൗൺ മണ്ഡലം കൊണ്ഗ്രെസ്സ് കമ്മറ്റി പ്രസിഡന്റ് റെനീസ് മുഹമ്മദ്, കെ സി ഇ എഫ് ജില്ലാ സെക്രട്ടറി റജി പി സാം,സംസഥാന കമ്മറ്റി അംഗം മണിലാൽ വൈ, വനിത ഫോറം സംസ്ഥാന കമ്മറ്റി അംഗം അർച്ചന എസ്,ബിജു തുമ്പമൺ , എം പി രാജു,സുധീഷ് റ്റി നായർ ,അനിൽ കുമാർ ടി ആർ,ജോൺസൻ എബ്രഹാം ,ഷാരൂഖാൻ എസ് ,സിജു ജോസഫ് , അശ്വതി എസ്, രാകേഷ് ഭാസ്ക്കർ,എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രാഥമിക സഹകരണ സംഘo ജീവനക്കാർക്ക് ജില്ലാ ബാങ്കിൽ നൽകിയിരുന്ന 50 % തൊഴിൽ സംവരണം പുന:സ്ഥാപിക്കുക, പ്രാഥമിക കാർഷിക സംഘങ്ങളിൽ നിന്നും പിരിച്ചെടുത്ത ഓഹരികൾക്ക് ന്യായമായ പലിശ നൽകുക,പ്രൈമറി ബാങ്ക് ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിനും സംഘങ്ങളുടെ റിസേർവ് ഫണ്ടിന് പലിശ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക,അന്യമായ സർവീസ്ചാർജുകൾ ഒഴിവാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.