കെപിഎംഎസ് മല്ലപ്പള്ളി താലുക്ക് യൂണിയൻ സമ്മേളനം; സംസ്ഥാന ഖജാൻജി ബൈജൂ കലാശാല ഉത്ഘാടനം ചെയ്തു.

മല്ലപ്പള്ളി: കെപിഎംഎസ് മല്ലപ്പള്ളി താലുക്ക് യൂണിയൻ 32-ാം മത് യൂണിയൻ സമ്മേളനം കെപിഎംഎസ് സംസ്ഥാന ഖജാൻജി ബൈജൂ കലാശാല ഉത്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡൻ്റ് എം എസ് സുജാത പതാക ഉയർത്തി. എസ്എസ്എൽസി,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സംസ്ഥാന വൈസ് പ്രസിഡൻ്റ് സുജാ സതീഷ് വിദ്യാഭ്യാസ അവാർഡ് നൽകി. സമ്മേളനത്തിൽ സ്ഥംസ്ഥാന കമ്മറ്റി അംഗങ്ങളായ മനോജ് കുമാരസ്വാമി, പി കെ പെന്നപ്പൻ, ഒ എൻ ശശി, യൂണിയൻ അസ്സി. സെക്രട്ടറിമാരായ രതീഷ് ജി, വി കെ സുരേന്ദ്രൻ, വൈസ് പ്രസിഡൻ്റ് മാരായ ഒ ഡി ശശി, എം എസ് സുജാത എന്നിവർ സംസാരിച്ചു. യൂണിയനിലെ മികച്ച പ്രവർത്തനം നടത്തിയ ശാഖകളെ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ ബിജു ആദരിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് കെ.പി രാജപ്പൻ, വൈ പ്രസിഡൻ്റ് ഒ പി ശശി, എം എസ് സുജാത, സെക്രട്ടറി ആർ രാജേഷ് കുമാർ, അസി.സെക്രട്ടറിമാരായി രതീഷ് ജി, വി.കെ സുരേന്ദ്രൻ ഖജാൻജി പി കെ പൊന്നപ്പൻ എന്നിവരെയും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles