വടകര: കെപിഎംഎസ് 54-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏപ്രിൽ 11ന് വൈകുന്നേരം നാലിന് ആലപ്പുഴ കടപ്പുറത്ത് നടക്കുന്ന മഹാസമ്മേളനത്തിൽ കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയനിൽ നിന്നും 3000അംഗങ്ങളെ പങ്കെടുപ്പിക്കാൻ വടകര സൗത്തിൽ ചേർന്ന യൂണിയൻ വാർഷിക സമ്മേളനം തീരുമാനിച്ചു.
യൂണിയൻ പ്രസിഡൻ്റ് എസ്.പുഷ്പകുമാ റിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി അഖിൽ.കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ്കുമാർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അജിത്ത് കല്ലറ, കെ.കെ.കൃഷ്ണകുമാർ, യൂണിയൻ നേതാക്കളായ സി.എ.കേശവൻ, മിനിസിബി, കെ.കെ.സന്തോഷ്, അനിമോൾഷിബു തുടങ്ങിയവർ പ്രസംഗിച്ചു.യൂണിയൻ സെക്രട്ടറി വി.സി.ജയൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജമീലഷാജു കണക്കും അവതരിപ്പിച്ചു. യോഗത്തിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ബ്രഹ്മമംഗലം എച്ച് എസ് എസ് സ്കൂൾ വിദ്യാർഥി ഇഷാൻ മേച്ചേരിയെ ആദരിച്ചു.
പുതിയ ഭാരവാഹികളായി സി.എ.കേശവൻ (പ്രസിഡൻ്റ്), വി.സി.ജയൻ, ഒ.വി.പ്രദീപ് (വൈസ് പ്രസിഡൻ്റുമാർ), മിനിസിബി (സെക്രട്ടറി), പി.കെ.ബിനോയ്, സി.എം.ജയൻ (അസ്സിസ്റ്റൻ്റ് സെക്രട്ടറിമാർ), എസ്.പുഷ്പകുമാർ (ട്രഷറർ) തുടങ്ങിയ പതിനഞ്ചംഗ കമ്മറ്റിയെ തെരെഞ്ഞെടുത്തു.