തലയോലപ്പറമ്പ് : വെള്ളൂർ കെപിപിഎല്ലിലെ കരാർ തൊഴിലാളികളുടെ തൊഴിൽ സ്ഥിരതയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്ന് കെപിപിഎൽ ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ വില്പനയ്ക്ക് വച്ച എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കെപിപിഎൽ ആയി പുനരാരംഭിച്ചെങ്കിലും, അത് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള മാനേജ്മെന്റ് സംവിധാനം ശക്തിപ്പെടുത്താനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി ബി മോഹനൻ അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ എസ് സന്ദീപ്, എം യു ജോർജ്, പി എസ് സിറാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി ബി മോഹനൻ പ്രസിഡന്റ്, ടി കെ സുനിൽ, ടി കെ ഗോപി വൈസ് പ്രസിഡണ്ട്മാർ, ടി പി മുരളീധരൻ ജനറൽ സെക്രട്ടറി, കെ ആർ വിജീഷ്, ഡി പ്രകാശ്, ജോയിന്റ് സെക്രട്ടറിമാർ, പി എസ് സുശീലൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.