തൃശൂർ : കമ്മ്യൂണിസ്റ്റ് നേതാവിന്റെ അഴിമതിക്കഥകളും അപജയങ്ങളും തുറന്നെഴുതി മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ വിശ്വസ്ഥന്റെ ആത്മകഥ സി.പി.ഐ സമ്മേളന കാലത്ത് ചർച്ചയാകുന്നു. മുൻ മന്ത്രി കെ.പി രാജേന്ദ്രന് എതിരായ വിമർശനങ്ങളാണ് ഇനി സി.പി.ഐ വേദിയിൽ ചർച്ചയാകുന്നത്.
ഈ വിഷയത്തിൽ ജോജി ജോളി എന്നയാൾ തയ്യാറാക്കിയ എഫ്ബി പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് –
പോസ്റ്റ് വായിക്കാം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃശൂര്‍ മുന്‍ കളക്ടറായിരുന്ന കെ.എസ് പ്രേമചന്ദ്രകുറുപ്പിന്റെ ലീഡർക്കൊപ്പം എന്ന ആത്മകഥയില്‍ സി പി ഐ യുടെ കെ പി രാജേന്ദ്രന് മന്ത്രിയായിരുന്ന കാലത്ത് നടത്തിയ അവിഹിത ഇടപാടുകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്…
അച്യുതാനന്ദന് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന് പ്രവാസി വ്യവസായി യൂസഫ് അലിയുടെ ഉടസ്ഥതയിലുള്ള തൃശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ കള്ളക്കളികളെ കുറിച്ചും നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കാന്‍ തന്റെ മേല്‍ നടത്തിയ സമ്മര്ദത്തെക്കുറിച്ചുമെല്ലാം ലീഡര്‍ക്കൊപ്പം മൂന്നര പതിറ്റാണ്ട് എന്ന പുസ്തകത്തില്‍, അധികാരത്തിന്റെ അശ്ലീലതകള്‍ എന്ന അധ്യായത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്…
യൂസഫലിയില്‍ നിന്നും പണം തട്ടാന്‍ കെ പി രാജേന്ദ്രന് ശ്രമിച്ചുവെന്ന പ്രേമചന്ദ്രകുറുപ്പിന്റെ ആരോപണത്തെക്കുറിച്ച് സിപിഐയോ, രാജേന്ദ്രനോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കുറുപ്പിന്റെ ആത്മകഥ പുറത്തിറങ്ങിയത്.
കെ പി രാജേന്ദ്രന് അഴിമതിക്കാരനായിരുന്നുവെന്ന് പരസ്യമായ ആക്ഷേപം ഉയര്‍ന്നിട്ടുപോലും പ്രതികരിക്കാതിരിക്കുന്നതാണ് പാര്‍ട്ടിക്കുള്ളിലെ ശത്രുക്കള്‍ ഇപ്പോൾ രാജേന്ദ്രനെതിരെ ആയുധമാക്കിയിരിക്കുന്നത്.
യൂസഫലിയെ ഒരു ദിവസം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ കാണാനെത്തിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്ഗവനോട് രാജേന്ദ്രന്റെ വഞ്ചനാപരമായ തന്ത്രത്തെക്കുറിച്ച് യൂസഫലി പറഞ്ഞതായും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.
മന്ത്രി രാജേന്ദ്രന് നടത്തുവാന്‍ ശ്രമിച്ച കുതന്ത്രങ്ങളെക്കുറിച്ചെല്ലാം മനസ്സിലാക്കിയ വെളിയം, രാജേന്ദ്രനെ എംഎന്‍ സ്മാരകത്തിലേക്ക് വിളിച്ചുവരുത്തി ശകാരം കൊണ്ട് മൂടിയെന്നാണ് കുറുപ്പ് എഴുതിയിരിക്കുന്നത്…
സംഭവം ഇത്രേയൊള്ളൂ…
ഞാൻ ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കിൽ പണി ഞങ്ങൾ മുടക്കും എന്ന് രാജേന്ദ്രൻ പറയുന്നു… തരാൻ പറ്റില്ലെന്ന് യൂസഫലിയും പറയുന്നു…
യൂസഫലിയെ കുറേയിട്ട് ചുറ്റിച്ചു രാജേന്ദ്രൻ…
അവസാനം യൂസഫലി കൺവെൻഷൻ സെന്റർ പണിയുകതന്നെ ചെയ്തു….
ഇതിപ്പോ വാർത്തയാകാൻ കാരണം സി പി ഐ യുടെ സമ്മേളനം നടക്കാൻ പ്പോകുകയാണല്ലോ…
അപ്പൊ പാർട്ടിയിലെ രാജേന്ദ്രന്റെ എതിരാളികൾ തന്നെ വലിച്ച് പുറത്തിട്ടതാണ്…
സമ്മേളനത്തിൽ ഇതാണത്രേ അവർ രാജേന്ദ്രനെതിരെ ആയുധമാക്കാൻ പോകുന്നത്….
അതെന്തുമാകട്ടെ…
അവർതമ്മിൽ ആടിക്കുകയോ പിടിക്കുകയോ എന്തേലും ചെയ്യട്ടെ….
ഞാൻ പറയാൻ വന്നത് മറ്റൊരു കാര്യമാണ്….
ഒരു രാജേന്ദ്രൻ മാത്രമല്ല…
സി പി ഐ യുടെയും സി പി എം ന്റെയും പിണറായി വിജയനടക്കമുള്ള എല്ലാ ഇടത് പാർട്ടി നേതാക്കളും കഴിഞ്ഞ അൻപത് വർഷമായി കേരളത്തോട് പറഞ്ഞതും ചെയ്തതും ഇതാണ്…
ഞങ്ങൾ ചോദിക്കുന്നത് തന്നില്ലങ്കിൽ ഇവിടെ ഒരു മലരും നടത്താൻ ഞങ്ങൾ സമ്മതിക്കില്ലടാ എന്ന്….
കുറച്ചുപേർ ചോദിച്ചത് കൊടുത്തു….
കൊടുക്കാൻ ഇല്ലാത്തവൻ സംരംഭം തന്നെ ഉപേക്ഷിച്ചു…
കൊടുക്കാൻ മനസ്സില്ലാത്ത ബഹുപൂരിപക്ഷം പേരും അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറി….
കേരളം ഇന്ത്യയിലെ തന്നെ മരുഭൂമിയാക്കി മാറ്റി ഇവർ….
ഇന്ന് സാമ്പത്തികമായോ ഉൽപ്പാധനപരമായോ യാതൊരു വരുമാനവും കേരളത്തിനില്ല….
നിത്യവൃത്തിക്ക് പോലും കടം തെണ്ടുന്ന സംസ്ഥാനമായി മാറി കേരളം…
അനുഭവസ്ഥരുടെ ആത്മകഥ വേണമെന്നില്ല ഇതൊക്കെ മനസിലാക്കാൻ….
കണ്മുന്നിൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മൾ….