കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയൻ കമ്മിറ്റി ഡോ. ബി ആർ.അംബേദ്കർ ജയന്തി ആഘോഷം നടത്തി

തലയോലപ്പറമ്പ് . കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വടകര സൗത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്ക്കറുടെ 135_മത് ജയന്തി ആഘോഷം കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി വിവിധ ശാഖ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു.

Advertisements

യൂണിയൻ പ്രസിഡൻ്റ് സി.എ.കേശവൻ അധ്യക്ഷത വഹിച്ചു. പഞ്ചമി സംസ്ഥാന കമറ്റിയംഗം ജമീലഷാജു, യൂണിയൻ സെക്രട്ടറി മിനിസിബി, പി.കെ.ബിനോയ്, ആശഫെനിൽ, കെ.കെ.സന്തോഷ്, ഫെനിൽ.ടി.എസ്, രജനിസുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles