കോട്ടയം : സി എം പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, സംസ്ഥാന സഹകരണ ബാങ്ക് മുൻ ചെയർമാൻ, ഫിൽകോസ് സ്ഥാപക പ്രസിഡന്റ് അഖിലഭാരത അയ്യപ്പ സേവാസംഘം ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ ആർ അരവിന്ദാക്ഷന്റെ ആറാം ചരമ വാർഷിക ദിനം കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപമുള്ള വസതിയിൽ നടക്കുന്നു. രാവിലെ 8 മണിക്ക് സ്മൃതി. മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും തുടർന്ന് സി പി എം ന്റെ മുതിർന്ന നേതാവ് സഖാവ് വൈക്കം വിശ്വൻ, സി പി എം ജില്ലാ സെക്രട്ടറി എ വി റെസൽ, തോമസ് ചാഴികാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന സ്മൃതി സംഗമം നടത്തുന്നതാണെന്ന് ജനറൽ കാൺവീനവർ. പികെ ആനന്ദക്കുട്ടൻ പറഞ്ഞു.