വിവാദങ്ങള്‍ക്കൊടുവില്‍ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു;കാലാവധി തീര്‍ന്നതിനാലെന്നു വിശദീകരണം

കോട്ടയം :ജാതിവിവേചനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന, കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. രാജിക്കത്ത് നല്‍കിയതായും എന്നാല്‍ ഇതിനു വിവാദങ്ങളുമായി ബന്ധമില്ലെന്നും ശങ്കര്‍ മോഹന്‍ അറിയിച്ചു.

Advertisements

കാലാവധി തീര്‍ന്നതിനാലാണ് രാജിയെന്നുമാണ് ശങ്കർ മോഹൻ്റ വിശദീകരണം .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശങ്കര്‍ മോഹനെതിരെ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 48 ദിവസത്തിലേക്കു കടന്നിരിക്കെയാണ് രാജി.

ഭരണപക്ഷത്തുനിന്ന് ഉള്‍പ്പെടെ സംഘടനകള്‍ ശങ്കര്‍ മോഹനെതിരെ രംഗത്തുവന്നിരുന്നു. രാജിക്കത്ത് ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലും നല്‍കിയതായി ശങ്കര്‍ മോഹന്‍ പറഞ്ഞു.

ഇതിനിടെ ശങ്കര്‍ മോഹനെ ശക്തമായി പിന്തുണച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ കൂടിയായ പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തി. ശങ്കര്‍ മോഹനെ പിന്തുണച്ചതിന് രൂക്ഷമായ വിമര്‍ശനമാണ് അടൂരിനു നേരെ ഉയര്‍ന്നത്.

Hot Topics

Related Articles