കോട്ടയം : കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആന്റ് ആർട്സിനെ ദേശീയ തലത്തിൽ തന്നെ മികവിൻ്റെ കേന്ദ്രമാക്കുമെന്ന് പ്രശസ്ത ചലച്ചിത്രകാരൻ സയീദ് അക്തർ മിർസ .
കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ പുതിയ ചെയർമാനായി നിയമിതനായ അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്കാരിക നവീകരണത്തിൽ കേരളം മുൻപന്തിയിലാണ് . കേരളം ഒരു അനുഭവമാണ്. അത് അനുഭവച്ചറിയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.
കേരളത്തിൽ മാത്രമാണ് കച്ചവട , കല സിനിമ എന്ന എന്ന വേർതിരിവില്ലാത്തത്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. നിരവധി കാര്യങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഉയർന്ന സാക്ഷരതാ നിരക്ക്, ജനങ്ങളുടെ പുരോഗതി, ലിംഗ സമത്വം, കുറഞ്ഞ പട്ടിണി നിരക്ക് , സാമൂഹിക ഐക്യം, മതസൗഹാർദ്ദം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനം ഏറെ മുന്നിലാണെന്നും സയീദ് മിർസ പറഞ്ഞു.