കോട്ടയം: ജില്ലയിൽ കെറെയിൽ വിരുദ്ധ സമരം ശക്തമാക്കി സമര സമിതി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ കെ.റെയിലിന്റെ സർവേയ്ക്കായി ഇറക്കിയിട്ട കല്ലുകളിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. കെറെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളൂത്തുരുത്തിയിൽ എത്തിയ സമിതി പ്രവർത്തകർ കെറെയിലിന്റെ സർവേ കല്ലുകൾക്കു മുകളിൽ റീത്ത് വച്ചു. ജില്ലാ രക്ഷാധികാരി വി.ജെ ലാലി, ജില്ലാ ചെയർമാൻ ബാബുകുട്ടൻചിറ, ജോയിന്റ് കൺവീനർ കെ.എൻ രാജൻ, യൂണിറ്റ് പ്രസിഡന്റ് മുരളീകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് റീത്ത് വച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ കോട്ടയം ജില്ലയിൽ ശക്തമായ സമര പരിപാടികളാണ് കെ.റെയിൽ വിരുദ്ധ ജനകീയ സമര സമിതി നടത്തിയിരുന്നത്. പനച്ചിക്കാട്ടും, കൊല്ലാട്ടും, കടുത്തുരുത്തിയിലും അടക്കം പ്രതിഷേധത്തിന്റെ ഭാഗമായി പൊലീസുമായി സംഘർഷം അടക്കം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പലയിടത്തും സർവേ നിർത്തി വയ്ക്കുന്ന സാഹചര്യം പോലും ഉണ്ടായി. ഇതിനിടെയാണ് ഇപ്പോൾ സമര സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ സർവേ നടക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്നതിനായി എത്തിച്ച കല്ലുകളിൽ റീത്ത് വച്ച് പ്രതിഷേധിച്ചത്.