കോട്ടയം: കെ.റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയത്ത് പ്രതിഷേധ മാർച്ച് നടത്തും. കെ.റെയിൽ സിൽവർ ലൈൻ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിച്ച ജനങ്ങൾക്കെതിരെ കേസെടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. രാവിലെ പത്തിന് കോട്ടയം ബസേലിയസ് കോളേജിനു മുന്നിൽ നിന്നും ആരംഭിക്കുന്ന മാർച്ചിന് കെ.റെയിൽ സിൽവർ ലൈൻ ജനകീയ പ്രതിരോധ സമിതി നേതാക്കൾ നേതൃത്വം നൽകും. സമരം നടത്തിയ സാധാരണക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നതെന്ന് സമിതി ചെയർമാൻ ബാബുകുട്ടൻചിറ അറിയിച്ചു. എസ്.പി ഓഫിസിനു മുന്നിൽ നടക്കുന്ന പ്രതിഷേധ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാബു കുട്ടൻചിറ അധ്യക്ഷത വഹിക്കും.