കോട്ടയം: ശക്തമായി തുടരുന്ന മഴയും കാറ്റും മൂലം വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് അടിയന്തിര സഹായം എത്തിക്കണമെന്നും ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.
കാറ്റും മഴയും മൂലവും മരങ്ങൾ വീണും അനേകം വീടുകൾ തകർന്നു. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
Advertisements
കൃഷിയിടങ്ങളിൽ വെള്ളം കയറി കൃഷിക്ക് വലിയ നാശം സംഭവിച്ചു.
വീടും കൃഷിയും നഷ്ടപ്പെട്ടവർക്ക് സഹായം നൽകുന്നതിൽ സർക്കാർ അലംഭാവം കാട്ടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താഴ്ന്ന സ്ഥലങ്ങളിൽ പെട്ടന്ന് വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്.
വെള്ളം കയറുന്ന സ്ഥാലങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കണമെന്നും ആവശ്യമുള്ള സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണമെന്നും ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.