തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുമുതല്‍ മഴ ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
22, 23,24 തീയതികളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 22ാം തീയതി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 23ാം തീയതി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 24ാം തീയതി കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാല്‍ കേരള- ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
അതേസമയം, ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി രൂക്ഷമാവുകയാണ്. മഴ അതിശക്തമായി തുടരുന്നു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 38 ആയി. അഞ്ച് സംസ്ഥാനങ്ങളിലാണ് മഴ അതിരൂക്ഷമായി തുടരുന്നത്.
ഹിമാചല്‍ പ്രദേശില്‍ മാത്രം 22 മരണം റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയില്‍ ആറു പേരും, ഉത്തരാഖണ്ഡിലും ജാര്‍ക്കണ്ഡിലും നാലുപേര്‍ വീതവും മരിച്ചു. മഴ നാല് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.