തിരുവല്ല: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു)
തിരുവല്ല ഡിവിഷൻ ജനറൽ ബോഡി യോഗം തിരുവല്ല ബിലീവേഴ്സ് ചർച്ച് യൂത്ത് സെൻറർ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഡിവിഷൻ പ്രസിഡൻറ് എം എൻ മധു അധ്യക്ഷനായിരുന്നു.
സംസ്ഥാന ജോയിൻ സെക്രട്ടറി എസ് സനൽ കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് എസ് പ്രകാശ് അഭിവാദ്യം ചെയ്തു സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ജിഷു പീറ്റർ ഡിവിഷൻ റിപ്പോർട്ട് അവതരിപ്പിച്ചു.
മാർച്ച് 28, 29 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ വൈദ്യുതി ബോർഡ് ജീവനക്കാരെയും പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്റ്റാൻലി ജോസഫ്, ബിജു ജെ, ട്രഷറർ സന്തോഷ് എം എ, മാഗസിൻ കൺവീനർ അനിൽ കുമാർ കെ പി എന്നിവർ സംസാരിച്ചു.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ഡിവിഷൻ ജനറൽ ബോഡി യോഗം തിരുവല്ലയിൽ
Advertisements