മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി; തെങ്ങണയും പരിസരപ്രദേശവും മണിക്കൂറുകളായി ഇരുട്ടിൽ

കോട്ടയം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതോടെ തെങ്ങണയും പരിസര പ്രദേശവും മണിക്കൂറുകളോളമായി ഇരുട്ടിൽ. തെങ്ങണ വട്ടച്ചാൽ പടി പ്രദേശത്താണ് വൈദ്യുതി മുടങ്ങിയത്. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതോടെ സാധാരണക്കാരായ ആളുകൾ ദുരിതത്തിലായി. നിരവധി സ്ഥാപനങ്ങളാണ് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ എല്ലാം വൈദ്യുതി മുടങ്ങിയത് ബാധിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ മുടങ്ങിയ വൈദ്യുതി ഇതുവരെയും പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനം ഇതുമൂലം തടസപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. മുൻപ് വൈദ്യുതി മുടങ്ങുമ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഇത്തരത്തിൽ മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. ഇതു മൂലം വൈദ്യുതി മുടങ്ങുമെന്ന കാര്യം പോലും അറിയാൻ സാധിക്കാതെ പോയ വിവിധ സ്ഥാപന ഉടമകളാണ് ബുദ്ധിമുട്ടിലായത്. അടിയന്തരമായി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles