കോട്ടയം : കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയും സോണൽ സെക്രട്ടറിയുമായ കെ . എസ് സജീവന് യാത്രയയപ്പ് നൽകി. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കോട്ടയം ജില്ല ഘടകത്തിന്റെ നേതൃത്വത്തിൽ കോട്ടയം അർബൻ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യാത്രയയപ്പ് യോഗം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജോജി ജോർജ് മാത്യു അധ്യക്ഷതവഹിച്ചു. യോഗത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാർ , സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ആർ രഘുനാഥ്,ഗവൺമെൻറ് കോളേജ് അധ്യാപകരായിരുന്ന പ്രൊഫസർ എം.ജി ബാബുജി , പ്രൊഫസർ T ടി.ആർ കൃഷ്ണൻകുട്ടി,കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി എം ബി പ്രസാദ് ,എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സീമ എസ് നായർ , ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി ഡോ.എം.ജി സുരേഷ് കുമാർ , കെ.ജി.ഒ.എജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ്, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഹരികുമാർ എന്നിവർ പ്രസംഗിച്ചു.