കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 16 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ഐ എച്ച് ആർ ഡി സ്കൂൾ, എസ് ബി ഐ , ഡോൺ ബോസ്കോ, പഞ്ചായത്തു ഓഫീസ് ചാലുങ്കൽപ്പടി, കീഴാ റ്റുകുന്നു എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും, പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ പാതമ്പുഴ, മന്നം, രാജിവ് ഗാന്ധി കോളനി, മുരിങ്ങപ്പുറം, കൂട്ടകല്ലു, വളത്തൂക്,കൊച്ചു വളത്തൂക് മലയിഞ്ചിപ്പാറ, എന്നീ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിൽ വരുന്ന ചേന്നമ്പള്ളി മണ്ണാത്തിപ്പാറ നെന്മല എസ്എൻഡിപി നെന്മല ടവർ കുംമ്പന്താനം,13 മൈൽ, ചെറുവള്ളിക്കാവ്, കുറ്റിക്കൽ ചർച്ച് കുറ്റിക്കൽ കണ്ടം, പുതുവയൽ , പറുതലമറ്റം കുരിശ്പളളി ട്രാൻസ്ഫോർമറുകൾ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ഴിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊൻ പള്ളി, ഞാറയ്ക്കൽ , വട്ട വേലി, കാലായിൽ പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കേബിൾ മെയിൻ്റൻസ് ഉള്ളതിനാൽ നടക്കൽ മിനി നമ്പർ. വൺ ട്രാൻസ്ഫോർമർ പരിധിയിൽ 9.30 മുതൽ 11.30 വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തുമ്പശ്ശേരി, പാറോലിക്കൽ/101 കവല, എം എച്ച് ഇൻഡസ്ട്രീസ്, കെ എഫ് സി , നന്തിലത്ത് ജി മാർട്ട്, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങും.