വൈദ്യുതി ബിൽ അടയ്ക്കാൻ നഗരസഭയ്ക്ക് കാശില്ലെങ്കിൽ ഞാനടയ്ക്കാം..! മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഹാളിന്റെ വൈദ്യുതി ചാർജ് അടയ്ക്കാതെ നഗരസഭ; ചെയർപേഴ്‌സണിന്റെ മേശപ്പുറത്ത് വൈദ്യുതി ബിൽ അടയ്ക്കാനുള്ള പണം വച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ നഗരസഭ അംഗം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സപ്തതി സ്മാരക ഓഡിറ്റോറിയത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കാത്തതിൽ പ്രതിഷേധവുമായി നഗരസഭ കൗൺസിൽ ഹാളിൽ നഗരസഭ അംഗമായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. കോൺഗ്രസ് കുമാരനല്ലൂർ മണ്ഡലം പ്രസിഡന്റ് കൂടിയായ കൗൺസിലർ സാബു മാത്യുവാണ് കൗൺസിൽ ഹാളിനുള്ളിൽ പണവുമായി എത്തി ചെയർപേഴ്‌സണിന്റെ മേശയ്ക്കു മുകളിൽ പണം വച്ച് പ്രതിഷേധിച്ചത്.

Advertisements

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുകളിലായാണ് നഗരസഭ മിനി ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്. ഈ ഓഡിറ്റോറിയത്തിന്റെ വൈദ്യുതി ബിൽ നഗരസഭ അടച്ചിട്ടില്ലെന്ന് ആരോപണം ഉയർന്നു. ഇതിനിടെയാണ് കൗൺസിൽ ഹാളിൽ നാടകീയ രംഗവുമായി നഗരസഭ അംഗം എത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള മിനി ഓഡിറ്റോറിയത്തിന്റെ വൈദ്യുതി ബിൽ പോലും നഗരസഭ അടയ്ക്കുന്നില്ലെങ്കിൽ ഇത് കോൺഗ്രസിനും നഗരസഭയ്ക്കും നാണക്കേടാണ് എന്നു പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ ആരോപിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.