തിരുവല്ല : ഇലക്ട്രിസിറ്റി വർക്കർമാരുടെ പ്രമോഷൻ ഉടൻ നൽകുക, മുടങ്ങി കിടക്കുന്ന ആശ്രിത നിയമനങ്ങൾ ഉടൻ നൽകുക, വൈദ്യുതി ബോർഡിനും ജീവനക്കാർക്കും എതിരായ വ്യാജപ്രചരണങ്ങൾ തള്ളിക്കളയുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ( സിഐടിയു ) തിരുവല്ലാ ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിവിഷൻ ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി. സിഐടിയു പത്തനംതിട്ട ജില്ലാ ട്രഷറർ അഡ്വക്കേറ്റ് ആർ സനൽ കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് എം എൻ മധു അധ്യക്ഷനായിരുന്നു. ഡിവിഷൻ സെക്രട്ടറി ജുഷുപീറ്റർ , സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സ്റ്റാൻലി ജോസഫ് , ബിജു ജെ ട്രഷറർ സന്തോഷ് എം എ, അനിൽകുമാർ കെ പി എന്നിവർ സംസാരിച്ചു.
Advertisements