മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിൽ വൈദ്യുതി നിരക്കിൽ കുറവ് ! ഉപഭോക്താക്കൾക്ക് ആശ്വാസവുമായി കെഎസ്ഇബി 

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്‌ഇബി ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിലെ ബില്ലില്‍ കുറവ് ചെയ്താണ് പലിശത്തുക നല്‍കുകയെന്ന് മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

Advertisements

‘600 രൂപ യാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലായ് മാസത്തിലെ വൈദ്യുതി ബില്ലില്‍ അഡ്‌ജസ്റ്റ്‌മെന്റായി കാണിച്ച്‌ കുറക്കും. ബാക്കി തുകയേ അടയ്‌ക്കാനുള്ള തുകയായി ബില്ലില്‍ കാണിക്കുകയുള്ളൂ’- മന്ത്രി പോസ്റ്റില്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ്

സന്തോഷവാർത്ത!

കെ എസ് ഇ ബി ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കും. ഇത് കെ എസ് ഇ ബിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും മെയ് ജൂണ്‍ ജൂലൈ മാസങ്ങളിലെ ബില്ലില്‍ കുറവ് ചെയ്ത് നല്‍കും.

ക്യാഷ് ഡെപ്പോസിറ്റ്: നാം വൈദ്യുതി കണക്ഷൻ എടുക്കമ്ബോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടക്കാറുണ്ട്. ഇലക്‌ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) ല്‍ പറഞ്ഞിരിക്കുന്ന പ്രകാരം, ഈ തുക ദ്വൈമാസ ബില്ലു നല്‍കപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ ബില്ലിന്റെ മൂന്ന് ഇരട്ടിയാണ്. മാസ ബില്ല് ആണെങ്കില്‍ രണ്ടിരട്ടി. ഈ തുകയ്ക്ക് കെഎസ്‌ഇബിഎല്‍ ഓരോ സാമ്ബത്തിക വർഷവും ആ വർഷം ഏപ്രില്‍ ഒന്നാം തീയതി നിലനിന്ന ബാങ്ക് പലിശ നിരക്കില്‍ നല്‍കുന്നുണ്ട്. (ഇത് മെയ് മാസം ആണ് ഡിമാന്റ് ചെയ്യുന്നത്). 2023-24 ല്‍ 6.75 ശതമാനം ആണ് പലിശ നിരക്ക്.

ഉദാഹരണം: 600 രൂപ യാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലായ് മാസത്തിലെ വൈദ്യുതി ബില്ലില്‍ അഡ്ജസ്റ്റ്‌മെന്റായി ആയി കാണിച്ച്‌ കുറക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള തുകയായി ബില്ലില്‍ കാണിക്കുകയുള്ളൂ. (കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കില്‍ എത്ര ദിവസം ആ ഡെപ്പോസിറ്റ് കെഎസ്‌ഇബിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്.)

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.