കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: കലാജാഥ സെപ്റ്റംബർ 20 ബുധനാഴ്ച പാലായിൽ പര്യടനം നടത്തും

കോട്ടയം: കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കലാജാഥ സെപ്റ്റംബർ 20 ബുധനാഴ്ച കോട്ടയം ജില്ലയിൽ പാലായിൽ പര്യടനം നടത്തും. രാവിലെ ഒൻപതിന് പാലായിൽ നിന്നും കലാജാഥ പര്യടനം ആരംഭിക്കും. 11 ന് ഈരാറ്റുപേട്ട , രണ്ടിന് കാഞ്ഞിരപ്പള്ളി, നാലിന് പൊൻകുന്നം ആറിന് പാമ്പാടി എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി ജാഥ സമാപിക്കും. അവസാന ദിവസമായ 21 വ്യാഴാഴ്ച രാവിലെ ഒൻപതിന് മണർകാട് നിന്നാണ് ജാഥ പര്യടനം ആരംഭിക്കുക. 11 ന് കറുകച്ചാൽ, രണ്ടിന് ചങ്ങനാശേരി, നാലിന് കുറിച്ചി എന്നിവിടങ്ങളിൽ പര്യടനം നടത്തുന്ന ജാഥ അഞ്ചരയ്ക്ക് കോട്ടയത്ത് സമാപിക്കും.

Advertisements

Hot Topics

Related Articles