കര്‍ഷക കൂട്ടക്കൊല; കെ.എസ്.കെ.റ്റി.യു ഇരവിപേരൂര്‍ ഏരിയാ കമ്മറ്റി പ്രതിഷേധ ധര്‍ണ നടത്തി

തിരുവല്ല: ഉത്തര്‍പ്രദേശില്‍ കൃഷിക്കാരെ കൂട്ടക്കൊല ചെയ്ത കേന്ദ്ര-യുപി സര്‍ക്കാരുകളുടെ ക്രൂരതയ്‌ക്കെതിരെ കെ.എസ്.കെ.റ്റി.യു ഇരവിപേരൂര്‍ ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ ഇരവിപേരൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിപിഐ (എം)സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു.

Advertisements

യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം സണ്ണി സാമുവല്‍ അദ്ധ്യക്ഷനായിരുന്നു. കെ.എസ്.കെ.റ്റി.യു ഏരിയാ സെക്രട്ടറി കെ.സോമന്‍, ഷിജു പി കുരുവിള, പി. ഗോപി , അനില്‍കുമാര്‍, എന്‍.സി ഗോപി , അമ്മിണി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Hot Topics

Related Articles