കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ  വിജ്ഞാപനം വരാനിരിക്കെ സർക്കാർ നിലപാട് വ്യക്തമാക്കുക : ആന്റോ ആന്റണി എം.പി

പത്തനംതിട്ട: കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം വരാനിരിക്കെ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.

Advertisements

 ഇപ്പോൾ ഈ വിഷയത്തിൽ കേരള ഗവൺമെന്റ് കൈകൊണ്ടിരിക്കുന്ന നിലപാട് സംശയാസ്പദമാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 13008.7 ചതുരശ്ര കിലോമീറ്ററോളം പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചപ്പോൾ ഉമ്മൻചാണ്ടി ഗവൺമെന്റ് നിയോഗിച്ച  ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ 123 വില്ലേജുകളിലും നേരിട്ടു പഠനം  നടത്തി 9107 ചതുരശ്ര കിലോമീറ്റർ വനവും 886.7 ചതുരശ്ര കിലോമീറ്റർ  സർക്കാരിന്റെ കൈവശമുള്ള പുറമ്പോക്കുകളും ചതുപ്പുകളും, ജലാശയങ്ങളും മാത്രം ഉൾപ്പെടുത്തി  9993.7 ചതുരശ്രകിലോമീറ്റർ  മാത്രം പരിസ്ഥിതിലോലം ആക്കി ശിപാർശ ചെയ്യുകയും സംസ്ഥാന ഗവൺമെന്റ് അന്നു നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ  2014 മാർച്ചിൽ കരട് വിജ്ഞാപനം കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിക്കുകയും ചെയ്തു. ആ നിയമം ആണ് ഇപ്പോൾ നിലനിൽക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

16/06/2018 ൽ ഇടതുമുന്നണി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 1197  ചതുരശ്ര കിലോമീറ്റർ  വനഭൂമി പരിസ്ഥിതിലോലം അല്ലാതെയും 746 ചതുരശ്ര കിലോമീറ്റർ  കൃഷിഭൂമി ഏതാണ്ട്  184227 ഏക്കർ സ്ഥലം പരിസ്ഥിതിലോല മായും മാറുകയാണ്.

 ജണ്ടയിട്ട വനം 
 മാത്രം പരിസ്ഥിതി ലോലവും കൃഷി ഭൂമിയും, തോട്ടങ്ങളും, ജനവാസകേന്ദ്രങ്ങളും കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുക എന്ന  അടിസ്ഥാന നയം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. വനവുമായി അതിർത്തിപങ്കിടുന്ന റാന്നി നിയോജകമണ്ഡലത്തിലെ വടശ്ശേരിക്കര, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, പെരുനാട്, പഞ്ചായത്തുകൾ  വനവുമായി അതിർത്തി പങ്കിടാത്ത വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ കൊല്ലമുള  എന്നീ പ്രദേശങ്ങൾ നിലവിൽ സംസ്ഥാന ഗവൺമെന്റ് കൈക്കൊണ്ടിട്ടുള്ള തീരുമാനമനുസരിച്ചും,കേന്ദ്ര ഗവൺമെന്റിനു നൽകിയ റിപ്പോർട്ട് അനുസരിച്ചും പൂർണമായും പരിസ്ഥിതിലോലമായി മാറും. വനഭൂമി E. S. A യിൽ നിന്ന് ഒഴിവാക്കി കൃഷിഭൂമി E.S.A യിൽ ഉൾപെടുത്തുന്നത് ആരുടെ താൽപര്യത്തിന് ആണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.

2018 ൽ ഇപ്പോഴത്തെ ഇടതു ഗവൺമെന്റിനു വേണ്ടി പി എച്ച് കുര്യൻ സമർപ്പിച്ച റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ 31 വില്ലേജുകളെ ഒഴിവാക്കി

 E. S. A 92 വില്ലേജുകളിലായി ചുരുക്കി 16-6-2018 ൽ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവുപ്രകാരം ഫോറസ്റ്റ് E. S. A 8656 ചതുരശ്രകിലോമീറ്റർ  ആയി ചുരുക്കി. ഒഴിവാക്കിയ 31 വില്ലേജുകളിലെ വനഭൂമി 1197 ചതുരശ്ര കിലോമീറ്റർ ആണ്. 9107 ചതുരശ്ര കിലോമീറ്റർ  ജണ്ടയിട്ട  വനത്തിൽ നിന്ന് 1197 ചതുരശ്രകിലോമീറ്റർ വനം ഒഴിവാകുമ്പോൾ ബാക്കി അവശേഷിക്കുന്നത് 7910 ചതുരശ്രകിലോമീറ്റർ വനം മാത്രമാണ്. 16-6-2018ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഫോറസ്റ്റ് E.S.A 8656 ചതുരശ്രകിലോമീറ്ററാണ്. അതിന്റെ അർത്ഥം സർക്കാർ ഉത്തരവിൽ തന്നെ 746 ച. കി. മി. 184227 ഏക്കറിന് തുല്യമായ കൃഷിഭൂമി ഫോറസ്റ്റ് E. S. A ആക്കി കണക്കാക്കിയിരിക്കുന്നു എന്നുള്ളതാണ്. ഇപ്പോൾ സംസ്ഥാന ഗവൺമെന്റ് കേന്ദ്രത്തിൽ നൽകിയിരിക്കുന്ന റിപ്പോർട്ട് പ്രകാരം
  8656 ചതുരശ്ര കിലോമീറ്റർ ഫോറസ്റ്റ് E.S.A
1333 ചതുരശ്ര കിലോമീറ്റർ  നോൺ കോർ E. S. A.
മൊത്തം 9993 ചതുരശ്ര കിലോമീറ്റർ 

 നിലവിൽ വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ട് ജീവിതം വഴിമുട്ടിയ കൃഷിക്കാരുടെ ഒരു സെന്റ് ഭൂമിപോലും പരിസ്ഥിതിലോലം ആക്കുവാൻ അനുവദിക്കില്ലെന്നും അതിനുവേണ്ടിയുള്ള സമരത്തിൽ ഏതറ്റംവരെ പോകുമെന്നും ആന്റോ ആന്റണി എം പി പറഞ്ഞു. പരിസ്ഥിതിലോല മേഖലയിൽനിന്ന് റാന്നിയിലെ വടശ്ശേരിക്കര വില്ലേജിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ സമരം (വില്ലേജ് ഓഫീസ് മാർച്ചും ധർണയും) ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു. …..

Hot Topics

Related Articles