അടൂര്‍: കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോ, പന്തളം ഓപ്പറേറ്റിംഗ് സെന്റര്‍ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനം ചീഫ് മാനേജിംഗ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഡെപ്യുട്ടി സ്പീക്കറുടെ സാമാജിക ഫണ്ടും ഇതര വകുപ്പ്തല ഫണ്ടുകളും ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ, പന്തളം ഓപ്പറേറ്റിംഗ് സെന്റര്‍ എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ഓഫീസില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഡെപ്യുട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു യോഗം.
ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനത്തിനായി രണ്ടും സ്ഥലങ്ങളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ ആര്‍. ചന്ദ്രബാബുവിനെ മാനേജിംഗ് ഡയറക്ടര്‍ ചുമതലപ്പെടുത്തിയതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ചീഫ് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഉള്‍പ്പെടെ ഉന്നത കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടൂരില്‍ നിന്നും പുതുതായി ഒരു പെരിക്കല്ലൂര്‍ സര്‍വീസ് കൂടി ആരംഭിക്കുന്നതിനും നിര്‍ത്തിവച്ചിരുന്ന അടൂര്‍-മണിപ്പാല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനും തീരുമാനിച്ചു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഫാസ്റ്റ് സര്‍വീസുകളും പ്രാദേശിക ഷെഡ്യൂളുകളും പുനരാരംഭിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. നിലവിലുള്ള ഡ്രൈവര്‍മാരുടെ കുറവ് പരിഹരിച്ച് ഈ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ അറിയിച്ചു.