കുര്യനാട് : എം.സി റോഡിൽ കുര്യനാട് യാത്രക്കാർ ഏറെ ആശ്രയിക്കുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസിന് സ്റ്റോപ്പ് ഉണ്ടെന്നും ഇല്ലെന്നും സർക്കാർ രേഖകൾ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് വിവിധ ദിവസങ്ങളിൽ യാത്രക്കാർ ബാസ് ജീവനക്കാരുമായുള്ള തർക്കങ്ങൾ പതിവാകുന്നു.
സാമൂഹിക പ്രവർത്തകനും സമാജ്വാദി പാർട്ടി യുവജന ദേശീയ സെക്രട്ടറിയുമായ ജോജി ജോൺ 2023 ഡിസംബർ 5 ന് കെ എസ് ആർ ടി സി യുടെ ഏതെല്ലാം ബസുകൾക്ക് കുര്യനാട് സ്റ്റോപ്പ് ഉണ്ട് എന്ന ചോദ്യം ഉന്നയിച്ച് കത്തിന് മറുപടി ആയി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് മാത്രമേ കുര്യനാട് സ്റ്റോപ്പ് ഉള്ളൂ എന്ന് മറുപടിയാണ് .അതേസമയം ഇതേ ആവശ്യം ഉന്നയിച്ച് നവകേരള സദസിൽ നൽകിയ അപേക്ഷയിൽ കെഎസ്ആർടിസിയുടെ കോട്ടയം ജില്ലാ കാര്യാലയത്തിനൽ നിന്നും ലഭിച്ച മറുപടിയിൽ ‘ കുര്യനാട് എന്ന സ്ഥലത്ത് സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ എല്ലാ സർവ്വീസുകൾക്കും കേന്ദ്ര കാര്യാലയം സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതും ആയതിന് ബോർഡ് സ്ഥാപിച്ചിട്ടുള്ളതുമാണ്. സ്റ്റോപ്പ് അനുവദിച്ച വിവരം എല്ലാ ഡിപ്പോയിലേക്കും അറിയിച്ചിട്ടുള്ളതു’മാണെന്നും വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരേ ഓഫീസിൽ നിന്നും ഒരേ കാര്യത്തിൽ വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചിട്ടുള്ളത്. കാര്യത്തിൽ വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചിട്ടുള്ളത്. പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ തെറ്റായ മറുപടി നൽകിയാൽ 25000 രൂപ വരെ ശിക്ഷ ലഭിക്കുന്ന നിയമം നിലവിൽ ഉള്ളപ്പോഴാണ് കെഎസ്ആർടിസി യുടെ ജില്ലാ കാര്യാലയത്തിൽ നിന്നും കുര്യനാട് സൂപ്പർ ഫാസ്റ്റ് ബസിന് സ്റ്റോപ്പ് ഉണ്ടെന്നും ഇല്ലെന്നും സർക്കാർ രേഖകൾ നൽകിയിരിക്കുന്നത്.