കേന്ദ്രസര്‍ക്കാരിന്റെ പൊതുഗതാഗത നയത്തിന്റെ ഭാഗമായി സ്വകാര്യവാഹനങ്ങളിലെ യാത്രക്കാരെ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആകര്‍ഷിക്കുന്ന കെ.എസ്.ആര്‍.ടി.സിയെപ്പോലുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ ടേയ്ക്കിങ്ങുകളുടെ മേല്‍ ഒരു ലിറ്റര്‍ ഡീസലിന് 22 രൂപ അധികമായി ഈടാക്കിയ നടപടിക്കെതിരെ രാജ്യസഭയില്‍ ശക്തമായ നിലപാടുമായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി. രാജ്യസഭയിലെ ചോദ്യോത്തരവേളയിലെ ആദ്യത്തെ ചോദ്യത്തിലൂടെയാണ് ജോസ് കെ മാണി കെ.എസ്.ആര്‍.ടി നേരിടുന്ന വന്‍ പ്രതിസന്ധി ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ പൊതുഗതാഗതമേഖലയെ ഗുരുതരമായി ബാധിക്കുന്ന ഈ വിലവര്‍ദ്ധനവ് ന്യായീകരിക്കാനാവാത്തതതാണ്. ഇത് പിന്‍വലിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.