കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ മേരി ക്വിൻസ് ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി പാലമ്പ്ര കൈതമനക്കൽ പവില് രാജ് (41) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു എന്ന ദൃക്സാക്ഷികൾ പറഞ്ഞു. റോഡിൽ തലയിടിച്ചു വീണാണ് യുവാവിന്റെ മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisements