നൃത്തവും പാട്ടുമായി കടലിൽ ആഘോഷിക്കാം; കോട്ടയത്തെ കെ.എസ്.ആർ.ടി.സി നിങ്ങളെ കപ്പലിലേയ്ക്ക് ക്ഷണിക്കുന്നു; 27 ന് ആഘോഷയാത്ര കൊച്ചിയിലേയ്ക്ക്

കോട്ടയം: അത്യാഡംബര കപ്പലിൽ ഒരു ദിവസം കൊച്ചിയിൽ ആഘോഷിക്കാൻ യാത്രാപ്രേമികൾക്ക് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോ അവസരം ഒരുക്കുന്നു. അഡംബര ക്രൂയിസായ നെഫർറ്റിറ്റിയിലാണ് അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള യാത്രയ്ക്കായി കെ.എസ്.ആർ.ടി.സി സൗകര്യം ഒരുക്കുന്നത്. മെയ് 27 നാണ് കോട്ടയത്തു നിന്നും കെ.എസ്.ആർ.ടി.സി കടൽ യാത്രയ്ക്ക് സൗകര്യം ഒരുക്കുന്നത്.

Advertisements

27 ന് ഉച്ചയ്ക്ക് 12 ന് പുറപ്പെട്ട് വൈകിട്ട് നാലു മണിയോടെ കൊച്ചിയിൽ എത്തും. വൈകിട്ട് അഞ്ചു മണി മുതൽ രാത്രി ഒൻപത് മണി വരെ കപ്പലിൽ ആസ്വദിക്കാൻ അവസരം ഉണ്ട്. ഫോർസ്റ്റാർ സൗകര്യത്തോടെയാണ് കപ്പലിൽ ആഘോഷം ഒരുക്കുന്നത്. രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം, ബുഫൈ ലെഞ്ച്, മ്യൂസിക് വിത്ത് അപ്പർഡെക്ക് ഡിജെ, വിഷ്വലൈസിംങ് ഇഫക്ട്, കുട്ടികളുടെ കളിസ്ഥലം, തീയറ്റർ എന്നിവയെല്ലാം കപ്പലിൽ ഒരുക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികൾക്ക് 1249 രൂപയും, മുതിർന്നവർക്ക് 2949 രൂപയുമാണ് നിരക്ക്. അഞ്ചു മണിക്കൂറാണ് നെഫർറ്റിറ്റിയിൽ ആഘോഷിക്കാൻ കെ.എസ്.ആർ.ടി.സി അവസരം ാെരുക്കുന്നത്. ഇതിനുള്ള ബുക്കിംങും ആരംഭിച്ചിട്ടുണ്ട്.
വിജു കെ.നായർ – 9495876723, പി.എസ് അജയകുമാർ – 8547832580.

Hot Topics

Related Articles