വൈക്കം: കെഎസ് ആർടിസി ബസിടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ സൈക്കിൾ യാത്രികൻ മരിച്ചു.
തലയാഴം ഉല്ലല മാടപ്പള്ളിക്കാട്ട് ചെല്ലപ്പനാ(72)ണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടെ ഉല്ലല പാലത്തിലായിരുന്നു അപകടം.
Advertisements
ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ ആലപ്പുഴയിൽ നിന്നും വൈക്കത്തേക്ക് വരികയായിരുന്ന ബസിൻ്റെ പിൻഭാഗം തട്ടിയതിനെ തുടർന്ന് ചെല്ലപ്പൻ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർഷകനായ ചെല്ലപ്പൻ അവിവാഹിതനായിരുന്നു. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.