സർക്കാർ വാക്ക് പാലിച്ചു : കെ എസ് ആർ ടി സിയിലെ മുഴുവൻ ജീവനക്കാർക്കും മുപ്പതാം തീയതി ശമ്പളം

തിരുവനന്തപുരം : കെ എസ് ആർ ടി സിയിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം മുപ്പതിന് അക്കൗണ്ടിലെത്തി
ഓവർഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്താണ് ശമ്പളം നൽകിയത്. കഴിഞ്ഞ മാസം മുതലാണ് ഒന്നാം തീയതി ശമ്പളം എത്തി തുടങ്ങിയത്. എട്ടു വർഷത്തിന് ശേഷമാണ് കൃതദിനം ശമ്പളം എത്തുന്നത്. നേരത്തെ മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം പൂർണമായി നൽകിയിരുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെയും പ്രധാന പ്രഖ്യാപനമായിരുന്നു.

Advertisements

Hot Topics

Related Articles