മറ്റു സംസ്ഥാന ജീവനക്കാർക്കൊപ്പം കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കും മുഴുവൻ ശമ്പളവും ഡി.എ. കുടിശികയും ഒന്നാം തീയതി തന്നെ നൽകണമെന്ന് കോട്ടയത്ത് കൂടിയ കെ.എസ്.ആർ.ടി.സി. ഡ്രൈവേഴ്സ് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അടുത്തയിടെയായി ഒരു ദിവസം ഒരാൾ എന്ന നിലയിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ മരണപ്പെടുന്നതിൽ സമ്മേളനം ആശങ്കയും രേഖപ്പെടുത്തി.സംസ്ഥാന സെക്രട്ടറി ബിജു കുര്യാക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികളായി സാം കെ. സജി (പ്രസിഡൻറ് ), ഒ.എൻ. ഷാജിമോൻ (വൈസ്. പ്രസിഡന്റ്), പുഷ്കരൻ പി.ആർ(സെക്രട്ടറി), സുധീഷ് (ജോ.സെക്രട്ടറി പി.റ്റി.സുനിൽ (ട്രഷറാർ) എന്നിവരേയും സംസ്ഥാന പ്രതിനിധികളായി മെനുഹി ജോസഫ്, നിഷാന്ത് പി.എസ്. നേയും തിരഞ്ഞെടുത്തു.