‘എല്‍ഡിഎഫ് കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദം നല്‍കിയില്ല’; കെഎസ്‌ഇബി ഉദ്യോഗസ്ഥന് ക്രൂരമര്‍ദനമെന്ന് പരാതി

ആലപ്പുഴ : ആലപ്പുഴയില്‍ എല്‍ഡിഎഫ് കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദം നല്‍കാതിരുന്നതിനെ തുടർന്ന് കെഎസ്‌ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ക്രൂരമായി മർദിച്ചതായി പരാതി. ആലപ്പുഴ എസ്‌എല്‍പുരം പുരം കെഎസ്‌ഇബി ഓഫിസിലാണ് സംഭവം. മർദ്ദനമേറ്റ രാജേഷ് മോനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫിന്റെ കുടുംബയോഗം ഇന്ന് നിശ്ചയിച്ചിരുന്നു.

ഇതില്‍ പങ്കെടുക്കുന്നതിനായി എസ് എല്‍ പുരം കെഎസ്‌ഇബി ഓഫീസിലെ 16 ജീവനക്കാർ അനുമതി തേടി. എന്നാല്‍ അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ് മോൻ ഇത് അനുവദിച്ചില്ല. ഉദ്യോഗസ്ഥരെല്ലാം ഒരുമിച്ച്‌ പോകുന്നത് ശരിയല്ലെന്ന് രാജേഷ് പറഞ്ഞു. തുടർന്ന് രാജേഷ് മോനെ ഓഫീസിനുള്ളില്‍ വെച്ച്‌ ക്രൂരമായി മർദിക്കുകയായിരുന്നു. മർദിച്ചത് സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാരാണെന്ന് രാജേഷ് പറഞ്ഞു. ഡ്യൂട്ടി സമയത്ത് യോഗത്തിന് വിടാത്തതിലെ വിരോധത്തെ തുടർന്നാണ് മർദനമെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles