പത്തനംതിട്ട: പൌരത്വത്തിന് മതം മാനദണ്ഡമാക്കുന്ന പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള എന്‍ ജി ഒ യൂണിയന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൌരത്വം നിര്‍ണയിക്കുന്നതിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യം എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മതേതരത്വമൂല്യങ്ങള്‍ക്ക് എതിരുമാണ്. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഈ നിയമം നടപ്പാക്കാനുള്ള നീക്കത്തിന് പിന്നില്‍. ഇതിനെതിരെ രാജ്യത്തെമ്പാടും വലിയ പ്രക്ഷോഭമാണ് ഉയര്‍ന്നുവരുന്നത്. കേരളത്തില്‍ ഈ നിയമം നടപ്പിലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയുമാണ്.
ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതിയില്‍നിന്നേറ്റ തിരിച്ചടി ജനശ്രദ്ധയില്‍നിന്ന് മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ധൃതി പിടിച്ച് പൌരത്വ ഭേദഗതി നിയമം ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. ജനങ്ങളുടെ ഇടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനിടയാക്കുന്ന പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒരുമിച്ചണിനിരക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 9.30ന് പ്രസിഡന്റ് ജി. ബിനുകുമാര്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. ജില്ലാ സെക്രട്ടറി ആര്‍.പ്രവീണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ്.ബിനു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ എസ്.രാജി (അടൂര്‍), എന്‍.ആര്‍.ദിപ്തി (സിവില്‍ സ്റ്റേഷന്‍), പി.കെ.ഗീതാകുമാരി (ടൌണ്‍), ജി.സീമ (തിരുവല്ല), എം.ഡി.ദിലീപ് കുമാര്‍ (റാന്നി), എം.അനുശ്രീ (കോന്നി), ആര്‍.ശ്രീജ (മല്ലപ്പള്ളി) എന്നിവര്‍ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എന്‍.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാര്‍ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറിമാരായ ആദര്‍ശ് കുമാര്‍ രക്തസാക്ഷി പ്രമേയവും പി.ബി.മധു അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ.കെ.പ്രകാശ് (എഫ്.എസ്.ഇ.ടി.ഒ.), കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് & വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി കെ.കെ.ജഗദമ്മ, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ഉമ്മന്‍ മത്തായി, എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.പി.സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആര്‍.പ്രവീണ്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ആദര്‍ശ് കുമാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എസ്.ഷൈന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചയോടെ ആദ്യ ദിവസത്തെ സമ്മേളന നടപടികള്‍ സമാപിച്ചു.
നാളെ നടക്കുന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ പങ്കെടുക്കും.