കെ.എസ് ഇ.ബി ഓഫീസേഴ്സ് അസാസിയേഷൻ സംസ്ഥാന സമ്മേളനം : കലാ ജാഥയ്ക്ക് വൈക്കത്ത് തുടക്കമായി

കോട്ടയം : കെ.എസ് ഇ.ബി ഓഫീസേഴ്സ് അസാസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമറിയിച്ചുള്ള കലാ ജാഥയ്ക്ക് വൈക്കത്ത് തുടക്കമായി. എസ്.പി.സി.എസ് പ്രസിഡൻ്റ് അഡ്വ.പി.കെ ഹരികുമാർ ജാഥ ഉദ്ഘാടനം ചെയ്തു. ഡോ.എം.ജി.സുരേഷ് കുമാർ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജാൻസി സി.വി സ്വാഗതം ആശംസിച്ചു. സുദീപ് എം.പി ,  സജീവ് കെ.എസ് എന്നിവർ പ്രസംഗിച്ചു. പ്രദീപൻ .സി യാണ് ജാഥ ക്യാപ്റ്റനും , ഒലീന പാറക്കാടൻ വൈസ് ക്യാപ്റ്റനും സതീഷ് ബാബു ജാഥാ മാനേജരുമാണ്.  വൈദ്യുതി മേഖലയെയിലെ വർത്തമാനകാല വിഷയങ്ങളെ ആസ്പദമാക്കിയുള്ള കലാവിഷ്കാരം പുത്തൻ രീതിയിലാണ് അണിയറയിൽ തയ്യാറാവുന്നത്. 21 വരെ ജാഥ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും. സെപ്റ്റംബർ 19 ചൊവ്വാഴ്ച  വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, ഏറ്റുമാനൂർ എന്നിവിടങ്ങളിലാണ് ജാഥ പര്യടനം നടത്തിയത്. സെപ്റ്റംബർ 20 ബുധനാഴ്ച 

Advertisements

രാവിലെ 9 ന്   പാല, 11 ന്  ഇരാറ്റുപേട്ട , രണ്ടിന് കാഞ്ഞിരപ്പള്ളി, നാലിന് പൊൻകുന്നം, ആറിന് പാമ്പാടി എന്നിവിടങ്ങളിലും. സെപ്റ്റംബർ 21 വ്യാഴാഴ്ച രാവിലെ 9 ന്  മണർകാട് , 11 ന്   കറുകച്ചാൽ , രണ്ടിന് ചങ്ങനാശേരി , നാലിന്  കുറിച്ചി, എന്നിവിടങ്ങളിൽ പര്യടനം നടത്തുന്ന ജാഥ കോട്ടയത്ത് സമാപിക്കും. 

Hot Topics

Related Articles