പത്തനംതിട്ട : കെഎസ്യു ജില്ലാ സമ്മേളനത്തിന് കോഴഞ്ചേരിയിൽ കൊടിയേറി. കോഴഞ്ചേരി പി ടി തോമസ് നഗറിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് ആൻസർ മുഹമ്മദ് പതാക ഉയർത്തി. ജാഥകളുടെ സംഗമം കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ നാല് അതിർത്തികളിൽ നിന്നും കോഴഞ്ചേരിയിൽ സംഗമിച്ച ജാഥകൾക്ക് ആവേശോജ്വലമായ വരവേൽപ്പാണ് ലഭിച്ചത്. നാല് ജാഥകളും ഒരുമിച്ച് കോഴഞ്ചേരി നഗരത്തിലൂടെ സമ്മേളന വിളംബരയാത്ര നടത്തി.
വിദ്യാർഥികളെ ഒറ്റുകൊടുക്കുന്ന ഭരണവിലാസം സംഘടനയായി എസ്എഫ്ഐ മാറിയെന്ന് അഭിജിത്ത് പറഞ്ഞു. അക്രരാഷ്ട്രീയത്തിനും വർഗീയതയ്ക്കും ഫാസിസത്തിനും എതിരായ പോരാട്ടത്തിലാണ് കെഎസ്യു. വിദ്യാർത്ഥി പക്ഷത്ത് എന്നും കെഎസ്യു നിലകൊള്ളണമെന്നും അഭിജിത്ത് പറഞ്ഞു. കെപിസിസി അംഗം കെ കെ റോയ്സൺ പിടി തോമസിന്റെ ഛായാചിത്രവും, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണമല ദീപശിഖയും സമ്മേളന നഗരിയിൽ സ്ഥാപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, സോണി എം ജോസ്, കെഎസ്യു സംസ്ഥാന സെക്രട്ടറിമാരായ മാത്യു കെ ജോൺ, അനൂപ് ഇട്ടൻ , ജില്ല ഭാരവാഹികളായ നസ്മൽ കാവിള, നെജോ മെഴുവേലി,നന്ദു ഹരി, റിജോ തോപ്പിൽ ഫെനി നൈനാൻ , തഥാഗത്, ജോമി വർഗീസ്, ഷിജു തോട്ടപ്പുഴശ്ശേരി, ജോയൽ മുക്കരണത്ത് എന്നിവർ പ്രസംഗിച്ചു. അടൂർ വടക്കേടത്ത് കാവിൽ നിന്നും കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് രാഹുൽ കൈതക്കൽ നയിച്ച കൊടിമര ജാഥ ഡിസിസി ജനറൽ സെക്രട്ടറി എസ് ബിനു ഉദ്ഘാടനം ചെയ്തു.
തിരുവല്ലയിൽ നിന്നും കെഎസ്യു ജില്ലാ പ്രസിഡന്റ് ആഘോഷ് വി സുരേഷ് നയിച്ച ഛായാചിത്ര ജാഥ
ഡിസിസി മുൻ പ്രസിഡന്റ് പി മോഹൻരാജ് ഉദ്ഘാടനം ചെയ്തു. റാന്നി ചേതോങ്കരയിൽ നിന്നും കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറി അലൻ ജിയോ മൈക്കിൾ നയിച്ച ദീപശിഖാ ജാഥ ഡിസിസി മുൻ പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. കോന്നിയിൽ നിന്നും കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി റോബിൻ മോൻസി നയിച്ച പതാകജാഥ ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥി റാലിയും, പൊതുസമ്മേളനം
ശനിയാഴ്ച നാല് മണിക്ക് ആയിരക്കണക്കിന് വരുന്ന വിദ്യാർഥികളെ ആണിനിർത്തി വിദ്യാർത്ഥി റാലി നടക്കും. അതിന് ശേഷം നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎൽഎ മുഖ്യാതിഥിയാവും. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി പ്രൊഫ.പിജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തും. അടൂർ പ്രകാശ് എം പി പ്രതിഭകളെ ആദരിക്കും. പൊതുസമ്മേളനത്തിനുശേഷം കലാസന്ധ്യ നടക്കും
നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന പൂർവകാല കെ എസ് യു സംഗമം ആന്റോ ആന്റണി എം പി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും.