കോട്ടയം: സി.പിഎം ജില്ലാസമ്മേളനത്തിന് ഇന്ന് പാമ്ബാടിയില്‍ ചെങ്കൊടി ഉയരുമ്ബോള്‍ ചർച്ചയാകുന്നത് മുൻ എം.പിയും എം.എല്‍.എയുമായിരുന്ന കെ.സുരേഷ് കുറുപ്പിന്റെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നുള്ള പടിയിറക്കം. തന്നെ അവഗണിച്ച് വളരെ ജൂനിയറായവരെ സംസ്ഥാന കമ്മിറ്റി അംഗമാക്കിയതിനു ശേഷം പാർട്ടിയില്‍ അത്ര സജീവമല്ലാത്ത കുറുപ്പ് ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന കത്ത് പാർട്ടി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.
കുറുപ്പിനെപ്പോലെ പൊതുസമ്മതനായയാള്‍ ജില്ലാ സെക്രട്ടറിയാകേണ്ടതായിരുന്നു എന്ന് അഭിപ്രായമുള്ളവർക്ക് അദ്ദേഹം തുടരെട്ട എന്ന് ആഗ്രഹമുണ്ടെങ്കിലും തുടരാൻ താത്പര്യമില്ലെന്ന് കുറുപ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം അനാരോഗ്യം കാരണമാണ് ഒഴിവാകുന്നതെന്ന് ചില പാർട്ടി നേതാക്കള്‍ പറയുന്നുണ്ടെങ്കിലും നിലവിലെ ഭാരവാഹികളെക്കാള്‍ ആരോഗ്യം തനിക്കുണ്ടെന്നാണ് കുറുപ്പ് അടുപ്പമുള്ളവരോട് പ്രതികരിച്ചത്. എസ്.എഫ്.ഐ കാലം മുതല്‍ നേതൃനിരയിലേക്കുയർന്ന കുറുപ്പ് കഴിഞ്ഞ തവണ എം.എല്‍.എ ആയപ്പോള്‍ മന്ത്രി സ്ഥാനമോ, സ്പീക്കർ പദവിയോ പ്രതീക്ഷിച്ചിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.അഡ്വ.കെ.അനില്‍കുമാർ സംസ്ഥാന കമ്മിറ്റി അംഗമായതിനാല്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാകും .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ജില്ലാ സെക്രട്ടറിയേറ്റില്‍ എത്തിയേക്കും. 70 വയസു പിന്നിട്ട രണ്ടു പേർ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവായ സ്ഥാനത്ത് ഡി.വൈ.എഫ്.ഐയുടെയും ജനാധിപത്യ മഹിളാഅസോസിയേഷന്റെയും നേതാക്കള്‍ എത്തും.പ്രതിനിധി സമ്മേളനം പാമ്ബാടി കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്ററും സമാപന സമ്മേളനം 5ന് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. പാർട്ടി കേന്ദ്ര സംസ്ഥാന നേതൃത്വത്തിലുള്ള പത്തു നേതാക്കള്‍ ജില്ലാ സമ്മേളനം നിയന്ത്രിക്കാൻ ഉണ്ടാകും.ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര സാദ്ധ്യതയില്ല. വി.എൻ.വാസവൻ ജില്ലാ സെക്രട്ടറിയായിരിക്കേ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ എ.വി റസല്‍ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിച്ചിരുന്നു.
തുടർന്ന് ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറിയായി. ഒരു ടേം കൂടി അദ്ദേഹം തുടർന്നേക്കും.കാഞ്ഞിരപ്പള്ളി, പാലാ ഏരിയാ സമ്മേളനങ്ങളില്‍ ചൂടുപിടിച്ച ചർച്ച ഉണ്ടായെങ്കിലും മത്സര സാദ്ധ്യത നേതൃത്വം ഇടപെട്ട് ഒഴിവാക്കിയിരുന്നു. കേരളാകോണ്‍ഗ്രസ് എം യു.ഡി.എഫിലേക്ക് ചായുമെന്ന അഭ്യൂഹങ്ങളും മുറുമുറുപ്പും ലോക്‌സഭാ,പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയവും ചർച്ചയായായേക്കും.1761 ബ്രാഞ്ചുകളിലും 124 ലോക്കല്‍ കമ്മിറ്റികളിലും 12 ഏരിയാകമ്മിറ്റികളിലും സമ്മേളനം പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിനൊരുങ്ങുന്നത്. 28,284 അംഗങ്ങള്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കാളികളായി.