കോട്ടയം: കനത്ത മഴയിൽ വെള്ളം കയറി ചെളി നിറഞ്ഞ കോടിമത ബോട്ട്‌ജെട്ടി കഴുകി വൃത്തിയാക്കി ജലഗതാഗത വകുപ്പ് ജീവനക്കാർ. കോടിമത ബോട്ട്‌ജെട്ടിയും പരിസര പ്രദേശവുമാണ് ജീവനക്കാരുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കോടിമത ബോട്ട് ജെട്ടിയിലും പരിസര പ്രദേശത്തും വെള്ളം നിറഞ്ഞിരുന്നു. ഈ വെള്ളം ഇറങ്ങിയതോടെയാണ് ഇവിടെ ചെൡും മാലിന്യങ്ങളും നിറഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജലഗതാഗത വകുപ്പിന്റെ ബോട്ട് മാസ്റ്റർ സവാദിന്റെ നേതൃത്വത്തിൽ പ്രദേശം വൃത്തിയാക്കുകയായിരുന്നു. പ്രദേശമാകെ ചെളിയും മണ്ണും നിറഞ്ഞ് കിടക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജീവനക്കാരുടെ നേതൃത്വത്തിൽ ഇവിടം വൃത്തിയാക്കിയത്.
Advertisements


