തിരുവാർപ്പ് : കെ.റ്റി.യു.സി യൂണിയൻ തിരുവാർപ്പ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബോണസും ഓണക്കിറ്റും വിതരണം ചെയ്തു. മൂന്ന് ലക്ഷം രൂപ ബോണസും രണ്ടായിരം രൂപ വിലക്കുള്ള സാധനങ്ങൾ അടങ്ങുന്ന കിറ്റുകളുമാണ് തൊഴിലാളികൾക്ക് വിതരണം ചെയ്തത്.
Advertisements
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ജോസഫ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിനു ചെങ്ങളം അദ്ധ്യക്ഷത വഹിച്ചു. സാജൻ ആപ്പിച്ചേരിൽ, പി.ഡി.ബാബു, സിദ്ദീഖ് ഏബ്രയിൽ, ശശാന്ത് പത്തൊൻപതിൽ, ബിനു വല്യപാഠം, ജയപ്പൻ വട്ടത്തിൽ, സണ്ണി മാധവശ്ശേരി കോളനി, എന്നിവർ പ്രസംഗിച്ചു.