കോട്ടയം മെഡിക്കൽ കോളേജിലെ അപകടം: മെഡിക്കൽ കോളേജിനു മുന്നിൽ ജനകീയ സദസ്സ് സംഘടിപ്പിക്കും; വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്. ഇന്ന് മെഡിക്കൽ കോളേജിനു മുന്നിൽ ജനകീയ സദസ്സ് സംഘടിപ്പിക്കും. കോൺഗ്രസ് ബിജെപി നേതൃത്വങ്ങൾ സംസ്ഥാനത്തെ ആതുരാലയങ്ങൾ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രചരിപ്പിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisements

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മന്ത്രി വി.എൻ വാസവൻ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യും.അതേസമയം ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടർചികിത്സയ്ക്ക് വേണ്ടി പ്രവേശിപ്പിച്ച ബിന്ദുവിന്റെ മകൾ നവമിയുടെ ശസ്ത്രക്രിയ നാളെ നടക്കും.

Hot Topics

Related Articles