ഏറ്റുമാനൂർ : ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ തോടുകൾക്ക് ആഴം കൂട്ടൽ പരിപാടിക്ക് തുടക്കം ആയി. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി മേഘല ജോസഫ് ന്റെ തനത് ഫണ്ടിൽ നിന്നും ആണ് 10ലക്ഷം രൂപ അനുവദിച്ചത്. കുമരകം ഡിവിഷൻ 7,8,9,10,11 എന്നീ വാർഡുകളുടെ ബസാർ, നസ്രത്തു, പുതിയകാവ്, ആശാരിശേരി യുടെ ഭാഗങ്ങളിലൂടെ നേരിട്ട് വേമ്പനാട്ടു കായലിൽ പതിക്കുന്ന തോടിനാണ് ആഴം കൂട്ടുന്നത്. കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗം കവിത ലാലു മറ്റു സഹമെമ്പർമാർ, രാഷ്ട്രീയ നേതാക്കന്മാർ, മുൻ മെമ്പർ മാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.